Ticker

6/recent/ticker-posts

നഷ്ടപ്പെട്ട നീലാംബരി



  "മൂപ്പത്തിമൂന്നു വർഷങ്ങൾക്കുശേഷം നഷ്ടപ്പെട്ടതെന്തോ തേടികൊണ്ട് മധുരയിൽ വന്നെത്തിയതായിരുന്നു ഡോക്ടർ സുഭദ്ര ദേവി...... പണ്ടെങ്ങോ ഈ നഗരത്തിൽവെച്ചു അനുഭവിച്ചുതീർത്ത വേദനയെത്തേടിയാണോ ഈ മടക്കയാത്ര?"

              സംഗീതവും സാഹിത്യവും പ്രണയവും നിറഞ്ഞു നിൽക്കുന്ന മാധവികുട്ടിയുടെ മനോഹരമായ ഒരു ചെറുകഥയാണ് 'നഷ്ടപ്പെട്ട നീലാംബരി '. കൗമാരത്തിൽ തനിക്ക് നഷ്ട്ടപെട്ടുപോയ പ്രണയം തേടി മധുരയിൽ എത്തുന്നതാണ് സുഭദ്ര. ഇന്ന് അവൾ വളരെ പ്രശസ്തി നേടിയ ഒരു ഡോക്ടർ ആണ് പക്ഷേ മധുരയിൽ നിന്നും മദ്രാസിലേക്ക് പോയപ്പോഴു പിന്നീട് ഭർത്താവൊന്നിച്ചു കോഴിക്കോട് ജീവിക്കുമ്പോഴു അവളുടെ മനസ്സിൽ മധുരയിലെ ഓർമ്മകൾ ആയിരുന്നു അവൾക്ക് നഷ്ട്ടപ്പെട്ട പ്ര ണയത്തിന്റെ നീലാംബരി രാഗം ആയിരുന്നു. ഭൂതകാലത്തിന്റെ ഓർമ്മകൾ അലട്ടുന്നെ കൊണ്ടാവാം അവൾക്ക് ഒരിക്കലും ഒരു നല്ല കൂടുംബജീവിതം നയിക്കാൻ സാധിച്ചില്ല. സുഭദ്രയും അവരുടെ ഭർത്താവ് ചന്ദ്രശേഖരനും എല്ലാവരുടെയും മുന്നിൽ വളരെ മികച്ച ഒരു ഭാര്യയും ഭർത്താവും ആയിരുന്നു എങ്കിലും സ്ഥിതി അതായിരുന്നില്ല. അവൾ തന്റെ ഭൂതകാലത്തിന്റെ തടവറയിൽ ആയിരുന്നു. ഒരു ഭാര്യ എന്ന നിലയിൽ താൻ ഒരു പരാജയം ആണ് എന്ന് അവൾ വിശ്വസിച്ചിരുന്നു.

             സുഭദ്രയുടെ അച്ഛൻ മധുരയിൽ ഡോക്ടർ ആയിരുന്നു.തന്റെ കൂട്ടുകാരികൾ ഒരു രാമാനുജം ശാസ്ത്രികളുടെ അടുത്ത് സംഗീതം പഠിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ സുഭദ്രക്കും ആഗ്രഹംതോന്നി. അവളുടെ അച്ഛൻ അതിന് സമ്മതിക്കുകയും ചെയ്തു. അവളുടെ അടുത്ത കൂട്ടുകാരിയായ ജ്ഞാനത്തിന്റെ അമ്മാമൻ ആണ് ശാസ്ത്രികൾ. ജ്ഞാനത്തിന്റെ കൂടെ ചേർന്നതുകൊണ്ടാണ് എന്നു തോന്നുന്നു സുഭദ്ര ഫ്രോക് ധരിക്കതായി. പാവാടയും ധാവണിയും മാത്രം ഉപയോഗിച്ചുതുടങ്ങി. അവൾ മൊത്തത്തിൽ ഒരു മധുര പെണ്ണായി മാറിയിരിക്കുന്നു . ഒരു ദിവസം തന്റെ അമ്മയെ ചികിത്സക്കായി ശാസ്ത്രീകൾ സുഭദ്രയുടെ അച്ഛന്റെ അടുത്ത് എത്തി. ശാസ്ത്രീകൾ പ്രായംചെന്നയാൾ ആയിരിക്കും എന്ന് ആയിരുന്നു സുഭദ്രയുടെ അച്ഛൻ വിശ്വസിച്ചിരുന്നത്. തന്റെ മകൾക്ക് വന്ന മാറ്റങ്ങൾ ശാസ്ത്രികളോടുള്ള പ്രണയകൊണ്ടാണ് എന്നയാൾ വിശ്വസിച്ചു. ഇനി സംഗീതം പഠിക്കാൻ പോകണ്ട എന്ന് അയാൾ സുഭദ്രയോട് പറഞ്ഞു.അങ്ങനെയൊന്നും ഇല്ല എന്ന് എല്ലാരോടും പറഞ്ഞു എങ്കിലും അവളുടെ ഉള്ളിന്റയുള്ളിൽ ഒരു നീലാംബരി രാഗംപോലെ ശാസ്ത്രികളുണ്ടായിരുന്നു. ഒരുപക്ഷെ അത് ശാസ്ത്രീകൾക്കു മനസിലായിട്ടുണ്ടാവാം. എന്തായാലും സുഭദ്ര മദ്രാസിൽ പോയി ഡോക്ടർ ആയി മടങ്ങിയെത്തി അവളുടെ വിവാഹം നടത്താൻ അവർ തീരുമാനിച്ചു. ശാസ്ത്രീകൾ അപ്പോഴേക്കും ജ്ഞാനതെ കല്യാണം കഴിച്ചു. വിവാഹാശേഷം സുഭദ്ര കോഴിക്കോട്ടേക്ക് പോയി.പക്ഷേ നല്ലൊരുകൂടുംബജീവിതം നയിക്കാൻ അവൾക്ക് സാധിച്ചില്ല. രോഗികൾക്ക് കൊടുക്കുന്ന പരിഗണനപോലും തനിക്ക് കിട്ടുന്നില്ല എന്ന് അവളുടെ ഭർത്താവ് പരാതിപ്പെട്ടു.രോഗികളെ ശപിച്ചുകൊണ്ട് ജീവിച്ച ആ മനുഷ്യൻ ഒടുവിൽ ഒരു രോഗിയായി മാറിയപ്പോൾ അവൾ സ്വയം പഴിച്ചു. ഒടുവിൽ അയാൾ മരിച്ചു. ഒരു മാറ്റം വേണം എന്ന് തോന്നി സുഭദ്രക്ക് 33 വർഷങ്ങൾക്കെശേഷം അവൾ മധുരക്ക് തീരികെ വന്നു.

         സുഭദ്ര ആദ്യം പോയത് ശാസ്ത്രികളുടെ വീട്ടിലാണ് അവിടെ അവൾ ജ്ഞാനതെ കാണുന്നു. ശാസ്ത്രീകൾ മരിച്ചുപോയി എന്ന് ജ്ഞാനം സുഭദ്രയോട് പറയുന്നു. മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ സുഭദ്ര അവിടെവെച്ചു ശാസ്ത്രീകളെ കാണുന്നു. ജ്ഞാനത്തിനു ഭ്രാന്താണ് എന്ന് അയാൾ അവരോട് പറയുന്നു. അവസാനം എല്ലാം പറഞ്ഞു തിരികെ നടക്കുമ്പോൾ നിരത്തിന്റെ പിന്നിൽ ഒരു കെട്ടിടത്തിൽനിന്ന് നീലാംബരിയുടെ അലകൾ ഉയരുന്നതായി സുഭദ്രക്ക് തോന്നി. കഥയുടെ അവസാനം സുഭദ്രക്കോ ശാസ്ത്രീകൾക്കോ ഒരു നല്ല ജീവിതം ഉണ്ടായില്ല. സുഭദ്ര തന്റെ ഭൂതകാലത്തിലും ശാസ്ത്രീകൾ തന്റെ വിധിയാണ് എല്ലാം എന്ന് വിശ്വസിച്ചു ജീവിക്കുന്നു. നീലാംബരി എന്നത് ഒരു രാഗം ആണെങ്കിലും ഇവിടെ അത് ശാസ്ത്രീകൾക്കും സുഭദ്രക്കു ഇടയിലുള്ള പ്രണയമാണ്. താളവും ശ്രുതിയും ഒരുപോലെ ചേർന്നാൽ മാത്രമേ നീലാംബരി രാഗത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുകയുള്ളു. അതുപോലെ തന്നെ ശാസ്ത്രികളും സുഭദ്രയും ചേർന്നാൽ മാത്രമേ അവരുടെ പ്രണയത്തിനു മനോഹാരിത ഉണ്ടാവുകയുള്ളൂ. അങ്ങനെയല്ലാത്ത കാലത്തോളം അത് ഒരു നഷ്ടപ്പെട്ട നീലാംബരിയായി അവർക്കിടയിൽ തുടരും.

  ( 2000ത്തിൽ പുറത്തിറങ്ങിയ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് ബിജു മേനോൻ, സംയുക്ത വർമ്മ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ 'മഴ 'എന്ന സിനിമ നഷ്ട്ടപെട്ട നീലാംബരി എന്ന കഥയെ ആസ്പദമാക്കിയാണ് )

         

Post a Comment

7 Comments