Ticker

6/recent/ticker-posts

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


Author :T D Ramakrishnan
Language : Malayalam
Rating :4/5

              2017-ലെ വയലാർ അവാർഡ് നേടിയ ടി. ഡി. രാമകൃഷ്ണന്റെ ചരിത്ര നോവലാണ് 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി '. ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടത്തിന്റെ പശ്ചാതലത്തിൽ എഴുതപ്പെട്ട കൃതിയാണ് ആണ്ടാൾ ദേവനായകി.എൽ ടി ടി ഇ പോലുള്ള തമിഴ് വിമോചന പ്രസ്ഥാങ്ങളുടെ കാലവുo, അതിനു ശേഷം ശ്രീലങ്കയിലുണ്ടായ സമാധാനാന്തരീക്ഷവും അതിനുപിന്നിലെ രാഷ്ട്രീയവുമാണ് ഈ നോവൽ. അതിനുപുറമേ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള തമിഴ് സിംഹള രാഷ്ട്രീയ ചരിത്രംകുടി ഈ നോവൽ ചർച്ചചെയുന്നു.

         ശ്രീലങ്കൻ സർക്കാരിന്റെ പിന്തുണയോടെ നിർമ്മിക്കുന്ന ഹോളിവുഡ് സിനിമ 'woman behind the fall ഓഫ് tigers' എന്ന സിനിമയുടെ ഭാഗമായാണ് പീറ്റർ ജീവാനന്ദം ശ്രീലങ്കയിൽ എത്തുന്നത്. ഇദ്ദേഹത്തിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്.1989ൽ The broken palmyra എന്ന ബുക്കിൽ പുലികളെകുറിച്ച് വിമർശിച്ചതിന്, തമിഴ് പുലികൾ തന്നെ കൊന്ന രജനി തിരണഗാമയെന്ന മനുഷ്യാവകാശ പ്രവർത്തകയെ കുറച്ചാണ് സിനിമ. രജനിയുടെ ചരിത്രം തിരഞ്ഞു ഇറങ്ങിയ പീറ്റർ ദേവനായകി എന്ന മിത്തിക്കൽ കഥാപാത്രത്തിൽ ചെന്ന് എത്തുന്നു.മുൻപൊരിക്കൽ രജനിയുടെ കഥ സിനിമയാക്കാൻ നോക്കിയപ്പോൾ തമിഴ് പുലികൾ തന്നെ പീറ്റർനെ സഹായിക്കാൻ സുഗന്ധി എന്ന വിമോചനപ്പോരാളിയെ നൽകുന്നു. എന്നാൽ അന്ന് അത് നടന്നില്ല പിന്നീട് ശ്രീലങ്കൻ ഗവണ്മെന്റ്തന്നെ സിനിമ എന്ന ആശയത്തിൽ എത്തുന്നു. രജനിയുടെ റോൾ ചെയ്യാൻ പീറ്റർ തന്റെ പഴയ സുഗന്ധിയെ തേടുന്നു. തമിഴ്പുലികൾ രജനിയെ കൊല്ലാകൊലചെയ്ത പോലെ ശ്രീലങ്കൻ സർക്കാർ സുഗന്ധിയെ കൊല്ലാകൊലചെയ്തു എന്ന് പീറ്റർ മനസ്സിലാക്കുന്നു. അവളെ അവർ ക്രൂരമായ പീഡനങ്ങൾക്കും ഇരയാകുന്നു. അവളുടെ രണ്ട് കൈകളും അവർ വെട്ടിമാറ്റുന്നു. കാനഡയിൽ മീനാക്ഷി രാജരത്തിനം എന്ന സ്ത്രീ അവളെ സംരക്ഷിക്കുന്നു. കാനഡയിൽ ഇരുന്ന് കൊണ്ട് ഓൺലൈൻ മാഗസിനിലൂടെ അവൾ ശ്രീലങ്കൻ സർക്കാരിന്റെ ഫസ്‌സിസ്റ്റ് നയങ്ങളെ വിമർശിക്കുന്നു.

      ഈ നോവലിന്റെ തുടക്കവും ഒടുക്കവും ഇതാണ് പക്ഷേ ഇതിന് അപ്പുറത്തേക്ക് ഒരു ബ്ലോഗിന് പറയാൻ ആവുന്നതിലും അപ്പുറം ഈ നോവലിൽ ഉണ്ട്. വളരെ പ്രസിദ്ധമായ ദേവനായകി എന്ന മിത്തിക്കൽ കഥാപാത്രത്തെ കുറിച്ചുo അതിനുപിന്നിലെ സംഭവങ്ങളും ടി. ഡി. രാമകൃഷ്ണൻ ഈ നോവലിൽ പരാമർശിക്കുന്നു. തമിഴ് വിമോചന സമരകാലത്തെ അറിയാകഥകളും, അതിനു മുന്നിൽ നിന്ന ആരുമറിയാത്ത കുറെ മനുഷ്യരെയും ഈ നോവലിൽ കാണാം. ചരിത്രം ഇഷ്ട്ടപെടുന്നവർക്ക് ഒരു നല്ല ഓപ്ഷൻ ആണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.

(ഈ നോവൽ വായിക്കാൻ ഉദ്ദേശിക്കുന്നവർ അതിന് മുൻപ് ശ്രീലങ്കൻ ചരിത്രം നോക്കുന്നത് നന്നായിരിക്കും. എന്താണ് തമിഴ് വിമോചന സമരം, എന്താണ് എൽ ടി ടി ഈ എന്ന സംഘടന തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം വായിക്കുന്നത് നന്നായിരിക്കും)

Post a Comment

0 Comments